ആത്മ സംസ്‌കരണം അനിവാര്യം: എം ടി അബ്ദുല്ല മുസ്ല്യാര്‍

കാസര്‍ഗോഡ്: മനുഷ്യ ജീവിതത്തിന്റെ നേരായ പോക്കിന് ആത്മ സംസ്‌കരണമാണ് വേണ്ടതെന്നും അത് മനുഷ്യ ജിവിതത്തിലെ അനിവാര്യ ഘടകമാണെന്നും സമസ്ത ഉപാദ്ധ്യക്ഷന്‍ എം ടി അബ്ദുല്ല് മുസ്ല്യാര്‍ പറഞ്ഞു. സുന്നി യുവജന സംഘത്തിന്റെ 60ാം വാര്‍ഷിക സമ്മേളനത്തിലെ തസ്‌കിയ സെഷനില്‍ വിഷയാവതരണം ചെയ്ത് സംസ്ാരിക്കുകയായിരുന്നു അദ്ദേഹം. വികലമായ കാഴ്ചപ്പാടുകളും ആത്മീയ ചൂഷണങ്ങളും തിരിച്ചറിയിയണമെന്നും അത് നാശത്തിലേക്കുള്ള പ്രയാണമാണെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്ത സെഷനില്‍ ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മരക്കാര്‍ ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

 

About The Author