പൈതൃകത്തിന്റെ പായക്കപ്പലും മാലിക് ഇബ്‌നു ദീനാര്‍ മസ്ജിദും ഒരുങ്ങുന്നു

കാസര്‍കോട്: സുന്നിയുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളന നഗരിയായ ചെര്‍ക്കള വാദിതൈ്വബയില്‍ പൈതൃകത്തിന്റെ പായകപ്പലും മാലിക് ദീനാര്‍ ജുമാമസ്ജിദും ഒരുങ്ങുകയായി.
ഫെബ്രുവരി പതിനാല് മുതല്‍ പതിനാറ് വരെ നടക്കുന്ന പരിപാടിയില്‍ ഇരുപത്തഞ്ചായിരത്തോളം വരുന്ന ആളുകള്‍ക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുക്കിയിട്ടുള്ളത്. മക്കയില്‍ നിന്നും കേരളത്തിലേക്ക് ഇസ്ലാമിന്റെ സന്ദേശമെത്തിച്ച ഹസ്രത്ത് മാലിക് ഇബ്‌നു ദീനാര്‍ (റ.അ) ഉം, സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും പ്രഥമ പ്രസിഡണ്ടുമായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പിതാമഹനും, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ പിതാമഹനും യമനില്‍ നിന്നു വന്നതായ പായകപ്പലിന്റെ രൂപാകൃതിയിലുള്ളതാണ് ക്യാമ്പ് ക്ലാസിന്റെ വേദി.
പൊതു സമ്മേളന വേദിയുടെ രൂപം മാലിക് ഇബ്‌നു ദിനാര്‍ (റ.അ) സ്ഥാപിച്ച തളങ്കരയിലെ ജുമാ മസ്ജിദ് രൂപത്തിലുമാണ്. വാദിതൈ്വബയിലെത്തുന്ന ജന ലക്ഷങ്ങള്‍ക്ക് പൈതൃകത്തിന്റെ സത്യങ്ങള്‍ ഉള്‍കൊള്ളാനും കോള്‍മയിര്‍ കൊള്ളിക്കാനും തക്ക തരത്തിലുള്ള വേദികളാണ് വാദിതൈ്വബയില്‍ അണിഞ്ഞൊരുങ്ങുന്നത്.

About The Author