പൈതൃക സന്ദേശ യാത്രയ്ക്ക് ചട്ടഞ്ചാലില്‍ ഊഷ്മള സ്വീകരണം

Photo 1
കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ചെര്‍ക്കള വാദീത്വയ്ബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് പ്രൊ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നയിച്ച പൈതൃക സന്ദേശയാത്രയ്ക്ക് ചട്ടഞ്ചാലില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
സ്വീകരണ സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി കട്ടക്കാല്‍ അദ്ധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ജാഥാനായകനെ ആദരിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഡോ. മുഹമ്മദ് സലീം നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, യു.എം. അബ്ദുല്‍റഹ്മാന്‍ മൗലവി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഷംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, പാദൂര്‍ കുഞ്ഞാമു ഹാജി, ടി.ഡി. അഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.എം.എഫ് ഉദുമ മണ്ഡലം കമ്മിറ്റി സെക്രട്ടറി താജുദ്ദീന്‍ ചെമ്പരിക്ക, ചട്ടഞ്ചാല്‍ റൈഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. മൊയ്തീന്‍കുട്ടിഹാജി, ചട്ടഞ്ചാല്‍ റൈഞ്ച് പ്രസിഡന്റ് എം.പി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് കുറ്റിക്കോല്‍-ബേഡകം, പുല്ലൂര്‍ – പെരിയ, ഉദുമ – ചെമ്മനാട് പഞ്ചായത്തു പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍ ഹാജി മാണിമൂല, റഫീഖ് ഫൈസി, കെ.കെ. സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ റഹിമാന്‍ ആലൂര്‍, സി.വി. ബാവഹാജി എന്നിവര്‍ ജാഥാനായകനെ ആദരിച്ചു. മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ സ്വീകരണത്തിന് നന്ദിയും പറഞ്ഞു.

About The Author