പള്ളി ദര്സുകൾ പരിപോഷിപ്പിക്കാൻ മഹല്ലുകൾ കർമ നിരതരാകണം.സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ

കാസര്കോട്: നബിമാരിൽ നിന്നും അനന്തരമായി ലഭിച്ച ഇൽമിന്റെ വ്യാപനത്തിനായി പണ്ഡിതന്മാരും മുത അല്ലിമീങ്ങളും ത്യാഗ മനസ്ക്കരകാണമെന്നും അതിനു പള്ളി ദര്സുകളും അറബി കോളജുകളും സ്ഥാപിച്ചു ഓരോ മഹല്ലുകളിലും പൂര്വ്വ കാല ദീനി ചൈതന്യം നിലനിര്ത്താൻ മഹല്ല് ഭാരവാഹികൾ കർമ നിരതരാകണമെന്നും ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌  ജിഫ്രി മുത്തു കോയ തങ്ങൾ പ്രസ്താവിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ കാസര്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മുദരിസീൻ മുതഅല്ലിമീൻ അറബി കോളജ് വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുണിയ മിഫ്താഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ ഗ്രൌണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഷഹീദെ മില്ലത്ത് ഖാസി സീ.എം ഉസ്താദ്‌ നഗറിൽ വെച്ചു നടന്ന സംഗമത്തിൽ സ്വദേശികളായ മുതഅല്ലിമീങ്ങളെ  കൊണ്ടെങ്കിലും മഗരിബ്-ഇഷാ ഇന്റെ ഇടയിൽ പള്ളി ദര്സുകൾ സജീവമാക്കാൻ ഖതീബുമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്ത്തു.ശറഫുൽ ഇസ്ലാം ജമാഅത്ത് പ്രസിഡന്റ്‌ ടി.കെ.അബ്ദുൽറഹിമാൻ ഹാജി പതാക ഉയർത്തി,മുദരിസീൻ ജില്ലാ പ്രസിഡന്റ്‌ പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാർ അധ്യക്ഷം വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം അബ്ദുൽറഹിമാൻ മൗലവി തങ്ങളെ ആദരിച്ചു. മുദരിസീൻ സ്റ്റേറ്റ് സെക്രട്ടറി എ.വി.അബ്ദുൽ റഹിമാൻ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്‌ എം.എ.ഖാസിം മുസ്ലിയാർ,കെ.സി.അബ്ദുള്ള ബാഖവി കെ.സി.അബൂബക്കർ ബാഖവി ഖത്തർ അബ്ദുള്ള ഹാജി ജമാഅത്ത് സെക്രട്ടറി കുണ്ടൂർ അബ്ദുള്ള വൈസ് പ്രസിഡന്റ്‌ എസ്.കെ.അബ്ദുള്ള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

About The Author