തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം അപകടകരം.എസ്.വൈ.എസ്.

തിരൂർ : തീവ്ര വാദികൾ പൊതു സമൂഹത്തിൽ ഇടപെടുന്നതും,അവര്ക്ക് അതിനുള്ള സാഹചര്യം സൃഷ്ട്ടിക്കുന്നതും ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്.വൈ.എസ്.ജനറൽ സെക്രട്ടറി പ്രൊഫ .കെ.ആലിക്കുട്ടി മുസ്ലിയാർ പ്രസ്താപിച്ചു.പൈതൃക സന്ദേശ യാത്രയുടെ നാലാം ദിവസത്തെ പര്യടന സമാപന സമ്മേളനത്തിൽ വെച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പൈതൃക സന്ദേശ യാത്രക്ക് ഇന്നലെ പാലക്കാട്,ഒറ്റപ്പാലം,മണ്ണാർക്കാട്,പട്ടാമ്പി എന്നിവിടങ്ങളിൽ നല്കിയ സ്വീകരണങ്ങൾ  ഏറ്റു വാങ്ങിയ ശേഷം മലപ്പുറം ജില്ലാ അതിർത്തിയായ എടപ്പാളിൽ സമസ്ത പ്രസിഡന്റ്‌ സി.കോയക്കുട്ടി മുസ്ലിയാർ ജാഥ നായകനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.സുന്നി മഹൽ ഫെഡറേഷൻ,ജംഇയ്യത്തുൽ മുഅല്ലിമീൻ,മുസ്ലിം എംപ്ലോയീസ് അസോസിയേഷൻ എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കൾ യാത്രയെ സ്വീകരിച്ചു.എടപ്പാളിൽ ആദ്യം നല്കിയ സ്വീകരണ ചടങ്ങ് സമസ്ത പ്രസിഡന്റ്‌ സി.കോയക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

About The Author