ജില്ലാ ത്വയിബ സന്ദേശ യാത്രക്ക് പ്രൗഡോജ്ജ്വല തുടക്കം.

കാസര്കോട് : സുന്നി യുവജന സംഘം അറുപതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി മൂന്നു ദിവസങ്ങളിലായി നടത്തുന്ന ത്വൈബ സന്ദേശ യാത്രക്ക് പ്രൗഡോജ്ജ്വല തുടക്കം ചന്തെരയിൽ വെച്ച് നടന്നു.
എസ്.വൈ.എസ് സ്വാഗത സംഘം  സ്റ്റേറ്റ് വർക്കിംഗ്‌ കണ്‍വീനറും ജില്ലാ പ്രസിഡന്റുമായ എം.എ.ഖാസിം മുസ്ലിയാർ നായകനും,സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ്‌ ഹാജി,ഖത്തർ ഇബ്രാഹിം ഹാജി എന്നിവർ ഉപ നായകരും ജില്ലാ ജനറൽ സെക്രട്ടറി  അബ്ബാസ്‌ ഫൈസി പുത്തിഗെ ഡയരക്ട്ടരും എസ്.കെ.എസ്.എസ് എഫ്.സ്റ്റേറ്റ് സെക്രട്ടറി ഇബ്രാഹിം ഫൈസി ജെടിയാർ കോർഡിനേട്ടരുമായ ത്വൈബ സന്ദേശ പ്രയാണ യാത്രയാണ് ആരംഭിച്ചത്.

സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാർ ജാഥാ നായകൻ എം.എ ഖാസിം മുസ്ലിയാര്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.സയ്യിദ് ടി.കെ.പൂക്കോയ  തങ്ങൾ ചന്തേര അധ്യക്ഷം വഹിച്ച ഉത്ഘാടന ചടങ്ങിൽ അൽ മഷ്ഹൂർ സയ്യിദ്  ഉമർ കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നല്കി.സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം അബ്ദുൽ റഹിമാൻ മൗലവിമുഖ്യപ്രഭാഷണം നടത്തി.എൻ.പി.അബ്ദുൽ റഹിമാൻ മാസ്റ്റെർ സ്വാഗതം പറഞ്ഞു.എസ്.വൈ.എസ്.ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ സയ്യിദ് ഹാദി തങ്ങൾ,ടി.കെ.സി.അബ്ദുൽ ഖാദർ ഹാജി എം.സി.കമറദ്ധീൻ   അബ്ദുൽ സലാം മൗലവി ആലംപാടി ഇബ്രാഹിം ഫൈസി പള്ളൻകോഡ്,ടി.പി. അലി ഫൈസി അബൂബക്കർ സാലൂദ് നിസാമി ഹംസ മുസ്ലിയാർ കാഞ്ഞങ്ങാട്  താജുദ്ദീൻ ദാരിമി പടന്ന റഷീദ് ബെളിന്ച്ചം മൊയ്തീൻ കുഞ്ഞി മൗലവി,മുബാറക് ഹസൈനാർ ഹാജി,ദാവൂദ് ചിത്താരി അഷ്‌റഫ്‌ മിസ്ബാഹി താജുദ്ദീൻ ചെമ്പരിക്ക ഹമീദ് കുണിയ,ഹംസ കട്ടക്കാൽ ഖലീൽ എം.എ.എസ്.പി.സലാഹുദ്ധീൻ കണ്ണൂര് അബ്ദുള്ള മാസ്റ്റെർ സി.കെ.കെ.മാണിയൂർ തുടങ്ങിയവർ ആശംസകൾ അര്പ്പിച്ചു സമസ്തയുടെ അറുപത് പതാകകൾ പിടിച്ചു കൊണ്ട് ശുഭ്ര വസ്ത്ര ധാരികളായ അറുപത് സ്ഥി രാങ്ങങ്ങൾ അറുപത് വാഹനങ്ങളിലായി ദഫ്ഫിന്റെ അകമ്പടിയോടെയാണ് ത്വൈബ സന്ദേശ പ്രയാണം നടത്തുന്നത്

About The Author