NEWS

sys 60 logo

ജില്ലാ ത്വയിബ സന്ദേശ യാത്രക്ക് പ്രൗഡോജ്ജ്വല തുടക്കം.

കാസര്കോട് : സുന്നി യുവജന സംഘം അറുപതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി മൂന്നു ദിവസങ്ങളിലായി നടത്തുന്ന ത്വൈബ സന്ദേശ യാത്രക്ക് പ്രൗഡോജ്ജ്വല തുടക്കം ചന്തെരയിൽ വെച്ച് നടന്നു. എസ്.വൈ.എസ് സ്വാഗത സംഘം  സ്റ്റേറ്റ് വർക്കിംഗ്‌ കണ്‍വീനറും ജില്ലാ പ്രസിഡന്റുമായ എം.എ.ഖാസിം മുസ്ലിയാർ നായകനും,സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ്‌ ഹാജി,ഖത്തർ ഇബ്രാഹിം ഹാജി എന്നിവർ ഉപ നായകരും ജില്ലാ ജനറൽ സെക്രട്ടറി  അബ്ബാസ്‌ ഫൈസി പുത്തിഗെ ഡയരക്ട്ടരും ...

Read More →
SYS logo

പള്ളി ദര്സുകൾ പരിപോഷിപ്പിക്കാൻ മഹല്ലുകൾ കർമ നിരതരാകണം.സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ

കാസര്കോട്: നബിമാരിൽ നിന്നും അനന്തരമായി ലഭിച്ച ഇൽമിന്റെ വ്യാപനത്തിനായി പണ്ഡിതന്മാരും മുത അല്ലിമീങ്ങളും ത്യാഗ മനസ്ക്കരകാണമെന്നും അതിനു പള്ളി ദര്സുകളും അറബി കോളജുകളും സ്ഥാപിച്ചു ഓരോ മഹല്ലുകളിലും പൂര്വ്വ കാല ദീനി ചൈതന്യം നിലനിര്ത്താൻ മഹല്ല് ഭാരവാഹികൾ കർമ നിരതരാകണമെന്നും ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌  ജിഫ്രി മുത്തു കോയ തങ്ങൾ പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ കാസര്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മുദരിസീൻ മുതഅല്ലിമീൻ ...

Read More →
ചെർക്കള  ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് ചേര്ന്ന ജംഇയത്തുൽ ഖുതുബാഇ വൽ ഉമറാ സംഗമം എസ്.എം.എഫ് ജില്ലാ പ്രസിഡന്റ്‌ ചെർക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.സമസ്ത ജില്ലാ ജെനറൽ സെക്രട്ടറി യു.എം.അബ്ദുൽ റഹിമാൻ മൗലവി,മെട്രോ മുഹമ്മദ്‌ ഹാജി എം.എ.ഖാസിം മുസ്ലിയാർ എന്നിവർ സമീപം.

ജംഇയത്തുൽ ഖുതുബാഇന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം.ചെർക്കളം അബ്ദുള്ള.

കാസര്കോട് : ജംഇയത്തുൽ ഖുതുബാഇന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും,നാടിന്റെ ഭാഗധേയത്വം നിർണ്ണയിക്കുന്നതിൽ ഖതീബുമാര്ക്ക് ബാധ്യതകൾ ഉണ്ടെന്നും സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ ഖതീബുമാര്ക്ക് സാദിക്കുമെന്നും എസ്,എം.എഫ്.ജില്ലാ പ്രസിഡന്റ്‌ ചെർക്കളം അബ്ദുള്ള പറഞ്ഞു. എസ്.വൈ.എസ്.അറുപതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് ചേര്ന്ന ജില്ലാ ജംഇയത്തുൽ ഖുതുബ വൽ ഉമറാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വർക്കിംഗ്‌ പ്രസിഡന്റ്‌ എം.എ.ഖാസിം മുസ്ലിയാർ അധ്യക്ഷം വഹിച്ച സംഗമത്തിൽ സമസ്ത ...

Read More →
SYS-FLAG

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍ഗോഡ:് 'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും. എം. എ. ഖാസിം മുസ്‌ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി പുത്തിഗെ ...

Read More →
sys 60 logo

ജംഇയ്യത്തുല്‍ ഖുത്വബ വല്‍ഉമറ സംഗമം ഇന്ന്

കാസര്‍ഗോഡ്: എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ നേത്യത്വത്തില്‍ നടത്തുന്ന ജംഇയ്യത്തുല്‍ ഖുത്വബ വല്‍ഉമറ സംഗമം ഇന്ന് രാവിലെ 9 മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ വെച്ച് ചേരും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ദക്ഷിണ കന്നട ജില്ല ഖാസി ത്വാഖ അഹ്മ്മദ് അല്‍-അസ്ഹരി, നിലേശ്വരം സംയുക്ത ജമാഅത്ത് ഖാസി ഇ.കെ മഹ്മൂദ് ...

Read More →
sysflx

എസ്. വൈ. എസ് 60ാം വാര്‍ഷികം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വിദ്യാര്‍ത്ഥി കലാ ജാഥ (നാളെ 2ന് ഞായര്‍

കാസര്‍ഗോഡ് : പൈത്യകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14, 15, 16, തിയ്യതികളില്‍ നടക്കുന്ന എസ്.വൈ.എസ് 60ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന വിദ്യാര്‍ത്ഥി കലാ ജാഥ ഫെബ്രുവരി 2ന് ഞായര്‍ 3 മണിക്ക് പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച് കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 500ളം വിദ്യാര്‍ത്ഥികള്‍ കാലാ ജാഥയില്‍ പങ്കെടുക്കും. യോത്തില്‍ ടി. പി.അലി ഫൈസി അധ്യക്ഷത ...

Read More →
sandesha-yathra.2.-224-x-259

എസ്.വൈ.എസ്. പൈതൃക സന്ദേശയാത്ര ഇന്നാരംഭിക്കും

കോഴിക്കോട്; സുന്നി യുവജന സംഘം അറുപാതം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.വൈ.എസ്. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്ര ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിന്ന് ആരംഭിക്കും. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞി, ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍നാടാര്‍, വര്‍ക്കല കഹാര്‍ എം.എല്‍.എ., ...

Read More →
SYS

മുദരിസീന്‍ സമാപന സമ്മേളനം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട് : നാളെ രാവിലെ കുണിയ മിഫ്താഉല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്രസ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ശഹീദേ മില്ലത്ത് ഖാസി സി.എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ മുദരിസീന്‍-മുതഅല്ലിം-അറബികോളേജ് ജില്ലാ സംഗമ സമാപന സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജംഇയത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി അദ്ധ്യക്ഷം വഹിക്കുന്ന സമാപന സമ്മേളനത്തില്‍ ...

Read More →
sys 60 logo

സമ്മേളന വെബ്‌പേജ് ലോഗിന്‍ ചെയ്തു

കാസര്‍കോട് : എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ വാര്‍ത്തകള്‍ നെറ്റ് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുവേണ്ടി എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ മീഡിയാ കമ്മിറ്റി തയ്യാറാക്കിയ വാദിതൈ്വബ എന്ന പേരിലുള്ള വെബ്‌പേജ് സ്വാഗതസംഘം സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്‌ലിയാര്‍ ലോഗിന്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.  എസ്.വൈ.എസ്. ജില്ലാ സ്വാഗതസംഘം ഓഫീസില്‍ വെച്ച് നടന്ന ലോഗിന്‍ ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബദുറുദ്ദീന്‍ ചെങ്കള, ...

Read More →
SYS

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണത്തിന് സ്വീകരണവും മഹല്ല് സമ്മേളനവും 5ന്

മധൂര്‍: 'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എം.എ ഖാസിം മുസ്‌ലിയാര്‍ നയിക്കുന്ന എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന് സ്വീകരണവും മുട്ടത്തൊടി മഹല്ല് സമ്മേളനവും 5ന് ഹിദായത്ത് നഗരില്‍ നടക്കും. രാവിലെ 9മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനം സയ്യിദ് കെ. എസ് അലി ...

Read More →