NEWS

SYS

ആത്മ സംസ്‌കരണം അനിവാര്യം: എം ടി അബ്ദുല്ല മുസ്ല്യാര്‍

കാസര്‍ഗോഡ്: മനുഷ്യ ജീവിതത്തിന്റെ നേരായ പോക്കിന് ആത്മ സംസ്‌കരണമാണ് വേണ്ടതെന്നും അത് മനുഷ്യ ജിവിതത്തിലെ അനിവാര്യ ഘടകമാണെന്നും സമസ്ത ഉപാദ്ധ്യക്ഷന്‍ എം ടി അബ്ദുല്ല് മുസ്ല്യാര്‍ പറഞ്ഞു. സുന്നി യുവജന സംഘത്തിന്റെ 60ാം വാര്‍ഷിക സമ്മേളനത്തിലെ തസ്‌കിയ സെഷനില്‍ വിഷയാവതരണം ചെയ്ത് സംസ്ാരിക്കുകയായിരുന്നു അദ്ദേഹം. വികലമായ കാഴ്ചപ്പാടുകളും ആത്മീയ ചൂഷണങ്ങളും തിരിച്ചറിയിയണമെന്നും അത് നാശത്തിലേക്കുള്ള പ്രയാണമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്ത സെഷനില്‍ ഉമര്‍ മുസ്ല്യാര്‍ ...

Read More →
CM

ചെമ്പരിക്ക ഖാദിയുടെ ദുരൂഹ മരണത്തിന് നാലാണ്ട്, അമര സ്മരണകളുമായി വാദീതൈ്വബ

വാദീതൈ്വബ: സമസ്ത കേരള ജംഇത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം - കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാദിയുമായിരുന്ന സി. എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് ഇന്നേക്ക് നാലാണ്ട് തികയുന്നു. 2010 ഫെബ്രുവരി 15 ന് പുലര്‍ച്ചെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ലിനടുത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പാറപ്പുറത്ത് ഖാദിയുടെ ചെരിപ്പും ടോര്‍ച്ചും വടിയും സംശയാസ്പദമായി കാണുകയും ചെയ്തിരുന്നു.  ഖാദിയുടെ നിര്യാണത്തിന്റെ നാലാണ്ട് തികയുമ്പോള്‍ നാട് താന്‍ ജീവത്യാഗം ചെയ്ത സമസ്തയെന്ന പ്രസ്ഥാത്തിന്റെ യുവജന സംഘത്തിന്റെ ...

Read More →
1B

എസ്.വൈ.എസ് ആത്മജ്ഞാനത്തിന് തണലൊരുക്കി: സ്വാദിഖലി തങ്ങള്‍

കാസര്‍ഗോഡ്:കേരളമുസ്‌ലിംകളുടെ ആത്മജ്ഞാനത്തിന് തുണയായത് സമസ്തയുടെയും പോഷകസംഘങ്ങളുടെയും സാന്നിദ്ധ്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍ഗോഡ് വാദീത്വയ്ബയില്‍ സുന്നിയുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മദ്‌റസകളിലൂടെയാണ് കേരളത്തില്‍ ഇസ്‌ലാമിക സമൂഹം അവരുടെ അസ്തിത്വം രൂപപ്പെടുത്തിയെടുത്തത്.ഈ അതുല്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഊന്നുവടിയായി പ്രവര്‍ത്തിച്ച യുവജന പ്രസ്ഥാനമാണ് എസ്.വൈ.എസ്,' തങ്ങള്‍ പറഞ്ഞു. സമസ്തയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളെല്ലാം ചേര്‍ന്നാണ് കേരളീയ മുസ്ലിം സംസ്‌കാരത്തില്‍ വെളിച്ചം തീര്‍ത്തതെന്നും അദ്ദേഹം ...

Read More →
sys sammelanam ulgadanam

പൈതൃകത്തിന്റെ മഹിമ വിളിച്ചോതി എസ്.വൈ.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.

കാസര്‍ഗോഡ്:എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സംസ്ഥാന മഹാ സമ്മേളനത്തിന് ചെര്‍ക്കള വാദീ തൈ്വബയില്‍ തുടക്കമായി. രാവിലെ നടന്ന ഭക്തി സാന്ദ്രമായ തളങ്കര മഖാം സിയാറത്തോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്. സിയാറത്തിന് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ നേതൃത്വം നല്‍കി. ഉച്ചക്കു ശേഷം നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ്മദ് അല്‍ അസ്ഹരി പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന പ്രാരംഭ സെഷന്‍ പ്രതിനിധി ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. പാണക്കാട് ...

Read More →
wadikavadam (1000 x 666)

സിഎം ഉസ്താദിന്റെ ദീപ്ത സ്മരണകളുമായി ഇന്ന് സുന്നി യുവജന മഹാ സംഗമത്തിന് തുടക്കമാവും

കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും മംഗലാപുരം - കീഴൂര്‍ ഖാസിയുമായിരുന്ന ശഹീദേ മില്ലത്ത് സി.എം അബ്ദുല്ല മൗലവിയുടെ ദീപ്ത സ്മരണകളുമായി സുന്നി യുവജന സംഘം 60 ാം വാര്‍ഷിക മഹാ സമ്മേളനത്തിന് ഇന്ന് ചെര്‍ക്കള വാദീതൈ്വബയില്‍ തുടക്കമാവും. വാദീതൈ്വബയില്‍ നടക്കുന്ന അനുസ്മരണ സെഷനില്‍ ഖാസി സി.എം ഉസ്താദിന്റെ അമര സ്മൃതികള്‍ ഉയരും. ചെമ്പരിക്ക സി.എം മഖാമില്‍ സിയാറത്തും പ്രാര്‍ത്ഥനാ സംഗമവും നടന്നു. രാവിലെ തളങ്കര മാലിക് ദീനാര്‍ ...

Read More →
volunteer (1000 x 484)

കര്‍മ്മ സജ്ജതയറിയിച്ച് വളണ്ടിയര്‍ മാര്‍ച്ച്

കാസര്‍ഗോഡ്: ചെര്‍ക്കള വാദീതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സംസ്ഥാന മഹാസമ്മേളനത്തിനു മുന്നോടിയായി വളണ്ടിയറേഴ്‌സ് മാര്‍ച്ച് നടന്നു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന നൂറുകണക്കിന് വളണ്ടിയര്‍മാര്‍ അണി നിരന്ന മാര്‍ച്ച് ഇന്നലെ വൈകീട്ട് തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. യുവ പ്രവര്‍ത്തകരുടെ വിഖായ യൂണിറ്റും ത്വലബ വിഭാഗം പ്രവര്‍ത്തകരുടെ ആമില യൂണിറ്റുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സമ്മേളനത്തിന്റെ സന്ദേശം കാഴ്ചക്കാരിലേക്ക് പകരുന്നതോടൊപ്പം സംഗമത്തിന്റെ കുറ്റമറ്റ ...

Read More →
1

പൈതൃകത്തിന്റെ വീണ്ടെടുപ്പുമായ വാദീതൈ്വബയില്‍ പൈതൃകം എക്‌സിവിഷന്‍

വാദീ ത്വയ്ബ: സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധമായി വാദീ ത്വയ്ബയില്‍ സജ്ജമാക്കിയ പൈതൃകം ഇസ്ലാമിക് എക്‌സിബിഷന്‍ ജനശ്രദ്ധ നേടുന്നു.സമ്മേളന നഗരിയുടെ പടിഞ്ഞാറു വശത്തായി ഒരുക്കിയ പ്രദര്‍ശനം ഇസ്ലാമിക ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും വേറിട്ട ദൃശ്യ വസന്തമൊരുക്കുന്നു. പൈതൃകത്തിന്റെ പതിനഞ്ച് നൂറ്റാണ്ട് എന്ന സമ്മേളന പ്രമേയത്തിന്റെ പരിപൂര്‍ണ്ണമായ ദൃശ്യ-ശ്രാവ്യ സാക്ഷാല്‍കാരമാണ് പ്രദര്‍ശനത്തിലെ നാല്‍പതോളം സ്റ്റാളുകള്‍. ഇന്ത്യന്‍ ഇസ്‌ലാമിക വാസ്തു ശില്‍പ വിദ്യയുടെ അമര പ്രതീകമായ ഖുത്തബ്മിനാറിന്റെ മാതൃകയിലാണ് പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്. ഇസ്‌ലാമിക ...

Read More →
3 (960 x 250)

പൈതൃകത്തിന്റെ പായക്കപ്പലും മാലിക് ഇബ്‌നു ദീനാര്‍ മസ്ജിദും ഒരുങ്ങുന്നു

കാസര്‍കോട്: സുന്നിയുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളന നഗരിയായ ചെര്‍ക്കള വാദിതൈ്വബയില്‍ പൈതൃകത്തിന്റെ പായകപ്പലും മാലിക് ദീനാര്‍ ജുമാമസ്ജിദും ഒരുങ്ങുകയായി. ഫെബ്രുവരി പതിനാല് മുതല്‍ പതിനാറ് വരെ നടക്കുന്ന പരിപാടിയില്‍ ഇരുപത്തഞ്ചായിരത്തോളം വരുന്ന ആളുകള്‍ക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുക്കിയിട്ടുള്ളത്. മക്കയില്‍ നിന്നും കേരളത്തിലേക്ക് ഇസ്ലാമിന്റെ സന്ദേശമെത്തിച്ച ഹസ്രത്ത് മാലിക് ഇബ്‌നു ദീനാര്‍ (റ.അ) ഉം, സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും പ്രഥമ പ്രസിഡണ്ടുമായ വരക്കല്‍ മുല്ലക്കോയ ...

Read More →
SYS logo

പൈതൃകം-2014 എക്‌സിബിഷന്‍ ഫെബ്രുവരി 13 ന് ആരംഭിക്കും

കാസറഗോഡ്: എസ്. വൈ. എസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടനു ബന്ധിച്ച് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'പൈതൃകം 2014' ഇസ്‌ലാമിക് എക്‌സിബിഷന്‍ ഫെബ്രുവരി 13 മുതല്‍ സമ്മേളന നഗരിയായ 'വാദീതൈ്വബ' യില്‍ ആരംഭിക്കും. ഇസ്‌ലാമിക പൈതൃകത്തിന്റെ പതിനഞ്ച് നൂറ്റാണ്ടുകള്‍ വരച്ചു കാണിക്കുന്ന വിധത്തില്‍ വിവിധ സ്റ്റാളുകള്‍ സജ്ജീകരിച്ചും വിവിധ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രത്യേക പ്രദര്‍ശന മത്സരവും ഒരുക്കിയുള്ള എക്‌സിബിഷന്‍ ഏറെ വിസ്മയകരമാവും. വിജ്ഞാനം, വിനോദം, കൗതുകം എന്നിവ സംയോജിപ്പിച്ച് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങള്‍ ...

Read More →
Photo 1

പൈതൃക സന്ദേശ യാത്രയ്ക്ക് ചട്ടഞ്ചാലില്‍ ഊഷ്മള സ്വീകരണം

കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ചെര്‍ക്കള വാദീത്വയ്ബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് പ്രൊ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നയിച്ച പൈതൃക സന്ദേശയാത്രയ്ക്ക് ചട്ടഞ്ചാലില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി കട്ടക്കാല്‍ അദ്ധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ജാഥാനായകനെ ആദരിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ...

Read More →